Sunday, September 25, 2011

കരിഞ്ഞ പൂക്കളോട് ...


കരിഞ്ഞ പൂക്കളോട് ...

കാലമോഴുകുന്നു പുഴ പോലെ...
സമയത്തിന്‍ ഹൃദയമിടിച്ചു ...
നിമിഷങ്ങളായി പിന്നെയും...
ഒരിക്കല്‍ നിന്നോടൊപ്പമോഴുകി..
കരക്കടിഞ്ഞവന്‍ ഞാന്‍ ...
എന്റെ മാറിലെ കരിഞ്ഞ പൂക്കളെ...
കാറ്റില്‍ പറത്തല്ലെ കാലമെ..
മറവി തന്ന ചിരിയിലെവിടെ ...
എന്നെ മറന്നു നീ കാലമേ...
ജീവിതകലപ്പയാല്‍ നിന്നെ ..
തെളിച്ചു ഞാന്‍ , ഒരു വെടിയോച്ച...
നിലക്കും വരെ...
ഇന്നു ഞാനൊരു സ്മാരകം....
ഓര്‍മ്മ തീണ്ടാത്ത സ്മാരകം ...
പരിഭവിക്കില്ല ഞാന്‍ ...
കാലമോഴുകട്ടെ പിന്നെയും ..
പുതിയ ഗാഥകള്‍ പിറക്കട്ടെ..
ആത്മാവിലുയരുന്ന മറ്റൊരു കഥ ..
പറയട്ടെ ഞാനിനിയെന്റെ...
കരിഞ്ഞ പുക്കളോടും.....
അവയെന്‍ സ്വകാര്യത....

ഗോപന്‍ .


A military member is somewhere in the world tonight missing their family while you are safe at home. In the minute it takes you to read this,military members all over the world are not only saving lives, but they are also sacrificing their own life for your freedom....It's ...Military Appreciation Week. Re-post if you are in the military, love a military member, or appreciate our troops!! ദീപമോഹന്‍ എന്ന എന്റെ അനിയത്തി എന്റെ വാളില്‍ ഇട്ട പോസ്റ്റ്‌ ആണ് മേലെ കൊടുത്തിരിക്കുന്നത്‌.. ഈ വരികള്‍ ഞാന്‍ രാജ്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാര്‍ക്ക് സമര്‍പ്പിക്കുന്നു.. ഒപ്പം നമ്മുടെ ജവാന്മാരെ നന്ദിയോടെ സ്മരിക്കുന്നു...

4 comments:

  1. ഒരു സമര്‍പ്പണം..അല്ലേ..?

    ആശംസകള്‍.

    ReplyDelete
  2. "ഒരിക്കല്‍ നിന്നോടൊപ്പമോഴുകി..
    കരക്കടിഞ്ഞവന്‍ ഞാന്‍ ..."
    നല്ല കവിത ...

    ReplyDelete
  3. കരിഞ്ഞ പൂക്കൾ..............................
    ഇതു വളരെ നന്നായിരിക്കുന്നു ഗോപൻ

    ReplyDelete
    Replies
    1. aashamsakal........ blogil puthiya post... EE ADUTHA KAALATHU..... vayikkane..........

      Delete