Saturday, February 19, 2011

തെരുവും കൂട്ടുകാരനും.

തെരുവെന്നെയുണര്‍ത്തി! ഒരു കടത്തിണ്ണയില്‍ 
ഈ മുറിച്ചാക്കിന്‍ ഇരുട്ടില്‍ നിന്നും...

കണ്ണില്‍ കുത്തുന്നു വെയില്‍ വെളിച്ചം  
ഞാനെന്‍ രാജ്യത്തെ ഉറ്റു നോക്കി....

നിര നിര വണ്ടികള്‍ ...നിന്നുകൊണ്ടോടുന്നു !
തിക്കും തിരക്കും ധൂമ പടലവും.....

ഓറഞ്ചു...... ആപ്പിള്‍ ......വിളി ....
കൂടെ  കിലോക്കണക്കും !!!! 

പലവിധ, വേഷങ്ങള്‍ ഭിന്ന പ്രായങ്ങളില്‍ 
നീങ്ങുന്നു വിത്യസ്ത വേഗങ്ങളില്‍ !

കുട്ടികള്‍ നീങ്ങുന്നു ചുമടുമായി .....
വന്‍പട! പോകുന്നു കൊടിയുമായി......!
 പത്തുപേരുണ്ടവര്‍ ! എന്തോ പുലമ്പുന്നു   
നാട് നന്നാക്കാന്‍ ! വെമ്പലോടെ!

വക്കിലെ ഓട പിളര്‍ന്നു കിടക്കുന്നു 
കണ്ടല്ലോ ! രണ്ടു പെരുച്ചാഴി !

തൂണിലും ചുവരിലും ......പിന്നെ- പാതയ്ക്ക് കുറുകയും 
എങ്ങും പരസ്യ തോരണങ്ങള്‍ ....!

കടകളോ ഒത്തിരി തിങ്ങി ഞെരുങ്ങി ...
"മൊത്തം" " ചില്ലറ" അങ്ങാടിക്കട......
 തുണിക്കട, പൂക്കട , മീങ്കടയങ്ങനെ.....
അയ്യോ മറന്നു!, ഏറെ തിരക്കുള്ള !!
ചാ രാ യ ക്ക ട.........!!!! 
  
വൈദുത തൂണുകള്‍ കുരുക്കു ചുമക്കുന്നു ....
നിര തെറ്റി, ഭിന്ന ചരുവുകളില്‍ ....
അവിടൊരു കാക്ക ഇത് കണ്ടു ചൊല്ലി ....
"ഹാ;...എന്റെ കൂട് എത്ര   ഭംഗി!" ....
നന്നേ...  കറുത്തൊരു  കരിംകാക്ക!

വയറു വിശക്കുന്നു ....എച്ചില്‍ തിരയണം...
കാണുമോ ? , പൈപ്പില്‍ പച്ച വെള്ളം 

ഇങ്ങനെ ചിന്തകള്‍ തെണ്ടി നടക്കവേ  ...
ചുണ്ടിലെ മുറിബീഡി കെട്ടു പോയി !
ഇല്ല!... വലിക്കും ഞാനി പൊതു നിരത്തില്‍
എന്റെ രാജ്യത്തിന്‍ നിയമം വേറെ ....

ഇല്ല എനിക്കൊരു കുപ്പായം! 
മാന്യത? കൊണ്ടുള്ള കുപ്പായം!

ആര് തന്നാലും !
എനിക്ക് വേണ്ട ...

എല്ലാം സുഭിക്ഷ മാണെങ്കിലും .......
എന്തോ ?  ഞാനൊന്നു,  കൊതിച്ചു പോയി!! .....

നാലു കാല്‍ ഉള്ളൊരു  കൂട്ടുകാരന്‍  !
വാലാട്ടി, അത് തന്നു തിരിച്ചു പോയി !!
എച്ചില്‍ പകുത്തൊരു കൂട്ടുകാരന്‍ !
ഒപ്പം ഉറങ്ങും  കൂട്ടുകാരന്‍ !

Monday, February 14, 2011

"മോചനം" ഒരു മൗനത്തിന്റെ പരിചേതം

ഒരു നല്ല ദിവസം നോക്കി നല്ല സമയത്ത് ഇറങ്ങിയതാണ് ,എന്നിട്ടോ...! മാര്‍ഗം, തടസ്സനിബിടം. ചോദ്യങ്ങള്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു...തുവാലയില്‍ നിന്നും വിയര്‍പ്പു പിഴിയാനെ നേരമുള്ളൂ! അണികള്‍ ഇടക്കിടെ നേരത്തെ ഇട്ടതും, അല്ലാത്തതുമായ പുഷ്പ ഹാരങ്ങള്‍ കഴുത്തിലിട്ട് ജയ്‌ വിളിച്ചു കൊണ്ടിരിന്നു.ഒരു തരം കുടമാറ്റം! ഉഷ്നിച്ചിട്ടു വയ്യാ..!, അവസര ബോധമില്ലാത്ത കഴുതകള്‍ !  പ്രചാരണത്തിന് കൊടുത്ത ചിക്കിലി നല്ലൊരു ശതമാനം സേവ് ചെയ്തിട്ട് , തകര്‍ത്തു അഭിനയിച്ചു അത് മേയ്ക്കപ്പ്  ചെയ്യുകയാണ് മിടുക്കന്മാര്‍ ! വട വൃക്ഷത്തിലെ പുതു നാമ്പുകള്‍ !
 (ഭരണമില്ലാത്ത പാര്‍ടികള്‍ക്ക് ഭരണമുള്ള ബന്ധു ഗ്രഹങ്ങളില്‍ നിന്നും കാശു കിട്ടും ! പിന്നെ പാര്‍ട്ടിയുടെ പൊതു ഫണ്ടില്‍ (അത് പിരിച്ചതാ)   നിന്നും, ഇത്തരം യാത്രകളും ,സമ്മേളങ്ങളും സങ്കടിപ്പിച്ചു വേണം പുതു നാമ്പുകളെ പിടിച്ചു നിര്‍ത്താന്‍ ,ഒപ്പം ലീഡ് ചെയ്യുന്ന ഈ പാവങ്ങള്‍ക്കും! പിടിച്ചു നില്‍ക്കണമല്ലോ..!? ഇടയ്ക്കു ഇടയ്ക്കു  എലെക്ഷന്‍ പ്രചരണത്തിനും മോശമല്ലാത്തത്‌  തടയും.ഈ പാലം ഇങ്ങോട്ടും അങ്ങോട്ടും ഉണ്ട് കേട്ടോ!!" സംഭാവന തരുന്നവന്റെ ജാതകമോന്നും നോക്കാറില്ല ,എമൌണ്ട്  നല്ലതാണു എങ്കില്‍ !"
ഇതൊരു പരസ്യമാണ് ഇന്‍വെസ്റ്റ്‌ ചെയ്യു..ലക്‌ഷ്യം നേടൂ .......)
പിന്നെ എവിടാ? പറഞ്ഞു വന്നത്....
ങാ..." ആ നശിച്ച യാത്ര" -ഞാന്‍ കര്‍ത്താവിനെ വിളിച്ചു പോയി ,ശരീരത്തിനൊരു കുളിര് !എനിക്കു പനി പിടിച്ചു!,
 കൂടെ നടക്കുന്ന മൂക്കില്ല രാജ്യത്തെ ഒരു മുറിമൂക്കന്‍ .......എന്തു ചെയ്യാന്‍ കര്‍ത്താവിനെ വിളിക്കയല്ലാതെ ..!
ചോദ്യങ്ങളെ പ്രധിരോതിക്കാന്‍ ഞങ്ങളെ ആരും പടിപ്പിക്കണ്ടാ... പക്ഷെ പ്രധിരോധിച്ച ഉത്തരങ്ങള്‍ തന്നെ പതിവിലാതെ തിരിഞ്ഞു നിന്നു വാളെടുത്തു...അവിടെയാണ് പതറിയത് ....ഓരോ പരിക്ഷണം!
കണ്ണൊന്നു വികസിച്ചതലാതെ വലിയ ഭാവ  മാറ്റമൊന്നും ആ സ്വരൂപനില്ലാ..!!!!! ഒട്ടി നടക്കുന്നു... ബാക്കിയുള്ളവന്റെ പ്രഷര്‍ കുട്ടാന്‍..  "രാഷ്ട്രിയ ഗൂഢാലോചന" , "കുത്സിത ശ്രമം" പകപോക്കല്‍ തുടങ്ങിയ പല സ്ഥിര  നമ്പരുകള്‍ മാറി മാറി കണ്ണടച്ചു വച്ചു കാച്ചുന്നു.......പട ചട്ടയില്ലാത്ത (തൊലിക്കട്ടി മതി ) സേന പതിമാര്‍ !
അടുത്തുള്ള കസേരയിലെ പട തലവന്‍ പ്രസംഗിച്ചു തളര്‍ന്നു വന്നു എന്‍റെ  മുന്‍പിലിരുന്ന വെള്ളവും കുടിച്ചു തീര്‍ത്തു..!  എന്നിട്ട് എന്നോടായി  ചരിത്രം തെറ്റിച്ചു ഒരു സത്യം പറഞ്ഞു" ഇത് അല്‍പ്പം പ്രയാസമാണ് ,നമുക്ക് പ്രേമ സതീര്ത്യനെ ഒഴിവാക്കിയാലോ?"  ചെണ്ട വന്നു മ ധള ത്തിനോട് പറഞ്ഞ പോലെ ! കണ്ണില്‍ ഇരുട്ടായത്‌ കൊണ്ടോ? കണ്ണ് തുറന്നിട്ട്‌ കാര്യമില്ലാത്തത് കൊണ്ടോ? ഞാന്‍ കണ്ണടച്ചു ആലോചിച്ചു ........
എനിക്കു നഷ്ട്ടപ്പെട്ട  ആവേശം ഇവന്മാരില്‍ നിന്നും ചോരരുത് , എല്ലാത്തിനും അങ്ങനെ യെസ് വച്ചാല്‍ നാളെ ചിലപ്പോള്‍ തോളില്‍ കേറും!  കണ്ണ് തുറന്നപ്പോള്‍ രഹസ്യ ഭാഷണം സതീര്ത്യന്‍ ശ്രെദ്ധിക്കുന്നു അല്‍പ്പം ഉച്ചത്തില്‍ സതീര്ത്യന്‍ കേള്‍ക്കെ "അതിന്റെ ആവശ്യം ഇല്ലാ ആരെയും ഒഴിവാക്കേണ്ട കാര്യമില്ല ഈ പേരും പറഞ്ഞു  പിന്നോട്ട് പോകരുത് " ആ സേനാപതിയും സതീര്ത്യനും പരസ്പരം കണ്ണുടക്കി ..... ങാ ഇനി അവന്മാര്‍ തമ്മിലായിക്കോളും! നഷ്ട്ടപ്പെട്ടാലെന്തു?  ...കൊടുക്കാന്‍ കഴിഞ്ഞലോ! "ആവേശം". ചെകിടടക്കുന്ന  മറ്റൊരു പ്രസംഗം കൊഴുത്ത് കൊഴുത്ത് തറയില്‍   കിടന്നു ഉരുളുന്നു....!  ഇനിയെത്ര വേദികള്‍...ആലോചിക്കാന്‍ വയ്യെങ്കിലും, ഞാന്‍  ആലോചിച്ചു ! പരശു രാമന്  ഇത്ര ശക്തിയോ!!!!  ഞാന്‍ അമ്പരന്നു . മോചന മാര്‍ഗ്ഗം  മനസ്സ് തിരഞ്ഞു തുടങ്ങി.....   ങാ പോകുന്ന വഴിക്ക് എവിടെങ്കിലും കയറി ഹോസ്പിടലീസ് ട്  ആവാം ........  

തുടരും....
"മോചനം" ഒരു മൗനത്തിന്റെ  പരിചേതം .       

Saturday, February 12, 2011

"വെളുത്ത നിഴലുകള്‍ "

"വെളുത്ത നിഴലുകള്‍ " വലിയ ചരിത്ര വിശേഷങ്ങള്‍ ഒന്നുമില്ലാത്ത ഒരു മനസ്സിന്റെ തോന്നലുകള്‍ ആണ്.
അറിയാം എന്ന് കരുതുന്നത് പോലും ശരിയാണോ എന്നറിയില്ല . മുന്നോട്ടു പോകാന്‍ മടിച്ചു നിന്നു.
എങ്കിലും ഒരു അരൂപി മുന്നോട്ടു വലിക്കുന്നു...! മനസിനും ഒരു രൂപവും ഇല്ലാ ഒരു ഇരിട്ടു മാത്രം...!
എല്ലാം മായ്ക്കുന്ന  ഒരു സമാധാനം..!  
 ഒന്നും കാണാത്ത ഈ കറുപ്പില്‍ ചില തോന്നലുകള്‍ 

വെളുത്ത നിഴലുകളാവട്ടെ!