Saturday, February 19, 2011

തെരുവും കൂട്ടുകാരനും.

തെരുവെന്നെയുണര്‍ത്തി! ഒരു കടത്തിണ്ണയില്‍ 
ഈ മുറിച്ചാക്കിന്‍ ഇരുട്ടില്‍ നിന്നും...

കണ്ണില്‍ കുത്തുന്നു വെയില്‍ വെളിച്ചം  
ഞാനെന്‍ രാജ്യത്തെ ഉറ്റു നോക്കി....

നിര നിര വണ്ടികള്‍ ...നിന്നുകൊണ്ടോടുന്നു !
തിക്കും തിരക്കും ധൂമ പടലവും.....

ഓറഞ്ചു...... ആപ്പിള്‍ ......വിളി ....
കൂടെ  കിലോക്കണക്കും !!!! 

പലവിധ, വേഷങ്ങള്‍ ഭിന്ന പ്രായങ്ങളില്‍ 
നീങ്ങുന്നു വിത്യസ്ത വേഗങ്ങളില്‍ !

കുട്ടികള്‍ നീങ്ങുന്നു ചുമടുമായി .....
വന്‍പട! പോകുന്നു കൊടിയുമായി......!
 പത്തുപേരുണ്ടവര്‍ ! എന്തോ പുലമ്പുന്നു   
നാട് നന്നാക്കാന്‍ ! വെമ്പലോടെ!

വക്കിലെ ഓട പിളര്‍ന്നു കിടക്കുന്നു 
കണ്ടല്ലോ ! രണ്ടു പെരുച്ചാഴി !

തൂണിലും ചുവരിലും ......പിന്നെ- പാതയ്ക്ക് കുറുകയും 
എങ്ങും പരസ്യ തോരണങ്ങള്‍ ....!

കടകളോ ഒത്തിരി തിങ്ങി ഞെരുങ്ങി ...
"മൊത്തം" " ചില്ലറ" അങ്ങാടിക്കട......
 തുണിക്കട, പൂക്കട , മീങ്കടയങ്ങനെ.....
അയ്യോ മറന്നു!, ഏറെ തിരക്കുള്ള !!
ചാ രാ യ ക്ക ട.........!!!! 
  
വൈദുത തൂണുകള്‍ കുരുക്കു ചുമക്കുന്നു ....
നിര തെറ്റി, ഭിന്ന ചരുവുകളില്‍ ....
അവിടൊരു കാക്ക ഇത് കണ്ടു ചൊല്ലി ....
"ഹാ;...എന്റെ കൂട് എത്ര   ഭംഗി!" ....
നന്നേ...  കറുത്തൊരു  കരിംകാക്ക!

വയറു വിശക്കുന്നു ....എച്ചില്‍ തിരയണം...
കാണുമോ ? , പൈപ്പില്‍ പച്ച വെള്ളം 

ഇങ്ങനെ ചിന്തകള്‍ തെണ്ടി നടക്കവേ  ...
ചുണ്ടിലെ മുറിബീഡി കെട്ടു പോയി !
ഇല്ല!... വലിക്കും ഞാനി പൊതു നിരത്തില്‍
എന്റെ രാജ്യത്തിന്‍ നിയമം വേറെ ....

ഇല്ല എനിക്കൊരു കുപ്പായം! 
മാന്യത? കൊണ്ടുള്ള കുപ്പായം!

ആര് തന്നാലും !
എനിക്ക് വേണ്ട ...

എല്ലാം സുഭിക്ഷ മാണെങ്കിലും .......
എന്തോ ?  ഞാനൊന്നു,  കൊതിച്ചു പോയി!! .....

നാലു കാല്‍ ഉള്ളൊരു  കൂട്ടുകാരന്‍  !
വാലാട്ടി, അത് തന്നു തിരിച്ചു പോയി !!
എച്ചില്‍ പകുത്തൊരു കൂട്ടുകാരന്‍ !
ഒപ്പം ഉറങ്ങും  കൂട്ടുകാരന്‍ !

16 comments:

 1. ഇല്ല എനിക്കിലൊരു കുപ്പായം...
  മാന്യത കൊണ്ടുള്ള കുപ്പായം...

  കൊള്ളാം മാഷേ........നാട് മൊത്തവും കണ്ടു.. :D
  ( കുഞ്ഞു കുഞ്ഞു അക്ഷര പിശകുകള്‍ വായനയെ അസ്വസ്ഥമാക്കുന്നു... )

  ReplyDelete
 2. പ്രിയ സുഹൃത്തേ ,
  കൂട്ടുകാരെ കിട്ടീല്ലാ , അതോണ്ട് ഒറ്റയ്ക്കായിരുന്നു യാത്ര .
  നാട് ചുറ്റിനടന്നു കണ്ടു....
  കാഴ്ചകള്‍ മോശമായില്ല .
  എഴുതുക ..ഭാവുകങ്ങള്‍ , ഹൃദയപൂര്‍വം .

  ReplyDelete
 3. അവസാനം എന്താ ഉദ്ദേശിച്ചേന്ന് വ്യക്തമായില്ലാ ട്ടൊ (എനിയ്ക്ക് )...ആശംസകള്‍.

  ReplyDelete
 4. "ഇല്ല!... വലിക്കും ഞാനി പൊതു നിരത്തില്‍
  എന്റെ രാജ്യത്തിന്‍ നിയമം വേറെ ...."
  ഇപ്പോൾ രാഷ്ട്രീയ വലികളല്ലേ നടക്കുന്നത് ? രാജ്യത്ത് നിയമമുണ്ടല്ലോ ?

  ReplyDelete
 5. valare nannayittundu..... bhavukangal.........

  ReplyDelete
 6. നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 7. തെരുക്കാഴ്ച്ചയിൽ കുറേനേരം വഴി മറന്നു നിന്നു...

  കൂട്ടുകാരൻ വന്നുവല്ലൊ? - അതാണു നന്നായത്...മനുഷ്യരേക്കാൾ ഭേദം!!!!!!!

  ReplyDelete
 8. അസ്സലായിട്ടുണ്ട് , അഭിനന്ദനങ്ങള്‍.

  ReplyDelete
 9. പ്രിയ ജിത്തു ,
  ഇവിടെ വന്നതിനും ,നല്ല അഭിപ്രായത്തിനും ഒരുപാട് നന്ദി .
  അക്ഷരതെറ്റ് വരുത്താതെ നോക്കാം ...

  ചെമ്പരുത്തി !
  വളരെ സന്തോഷം , ഈ വരവിനും , സാമ്യപ്യത്തിനും.

  വര്‍ഷിണി കുട്ടി .....!!!
  വന്നതില്‍ സന്തോഷം ,
  അതൊരു തെരുവ് "പട്ടി"യാണ്.. ഞാന്‍ ഉദ്ദേശിച്ചത് ,
  മനുഷ്യന്‍ ദുരുപയോഗം ചെയ്ത പദം ! അവനോടുള്ള കടപ്പാട് കാരണം ആ പദം ഉപയോഗിച്ചില്ല ...

  ശ്രി കലാവല്ലഭന്‍ .......
  താങ്കളുടെ വരവ് , വളരെ സന്തോഷവും ധൈര്യവും നല്‍കുന്നു ...
  ഒരുപാട് നന്ദി ....

  ശ്രി സുസ്മേഷ് ....
  അതിശയിപ്പിക്കുന്ന ചിന്താബഹുലത!!
  ഒരു നിമിഷം മാറ്റിവച്ച് , ഇവിടെ വന്നല്ലോ !
  വളരെ സന്തോഷം ..

  ശ്രി ജയരാജ്‌ .....
  ഇവിടെ വന്നതിനും ,സ്നേഹത്തിനും കടപ്പാട്
  വളരെ നന്ദി .....

  മുല്ലയ്ക്ക്.....
  (സവിശേഷതകളുടെ കൂട്ടുകാരിക്ക് )...
  ഇവിടെ വന്നതില്‍ ,നല്ല അഭിപ്രായത്തിനു
  ഒരായിരം നന്ദി !

  പ്രിയ ജാനകി ....
  എന്‍റെ വഴികാട്ടിയോടു ഞാന്‍ എന്തു പറയണം ?
  (ഒരു പെരുവിരല്‍ കഥ ഓര്‍മ വരുന്നു ).
  കടപ്പാടുകള്‍ വീട്ടാനശക്തന്‍ ഞാന്‍
  കടമായി കൊള്ളട്ടെ ശിഷ്ട്ട ജന്മത്തിലും ....

  ലിപിക്ക്‌ ....
  കറുത്ത കോട്ടിലെ ചുവന്ന ഹൃദയം !
  ഇവിടെ വന്നതിനും , നല്ല അഭിപ്രായത്തിനും നന്ദി...
  അവിടെ ഞാന്‍ എന്നും വരാറുണ്ട് ....
  ..

  ReplyDelete
 10. എന്റെ രാജ്യത്തിന്‍ നിയമം വേറെ ! എത്ര ശരി !

  ആദ്യമായാണീ വഴി.
  നന്നായിട്ടുണ്ട് കേട്ടോ..വീണ്ടും വരാം.

  ReplyDelete
 11. നന്നായിട്ടുണ്ട്!!!

  ReplyDelete
 12. കൊള്ളാം :)
  അഭിനന്ദനങ്ങള്‍

  ReplyDelete
 13. nice!!!!!
  my blog
  nilaambari.blogspot.com

  ReplyDelete